THRISSUR

ചുലൂർ യോഗിനി മാതാ ബാലികാസദനത്തിലെ മകൾ അശ്വതിയുടെ വിവാഹത്തിന് എൻ എസ് എസ് വിദ്യാർത്ഥികളുടെ സ്നേഹസമ്മാനം


ചുലൂർ യോഗിനി മാതാ ബാലികാസദനത്തിലെ മകൾ അശ്വതിയുടെ വിവാഹത്തിന് നാട്ടിക എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് സ്നേഹസമ്മാനവുമായി എത്തി. എൻ.എസ്.എസ്. കോർഡിനേറ്റർ ശലഭ ജ്യോതിഷിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അശ്വതിക്കായി ഉടുക്കാനുള്ള സാരികളും കുട്ടികൾക്കായി മധുര പലഹാരങ്ങളും കൈമാറി.

യോഗിനി മാതാ ബാലികാസദനത്തിൽ നടക്കുന്ന ഏഴാമത്തെ വിവാഹം കൂടിയാണിത്. കഴിഞ്ഞ എല്ലാ വിവാഹങ്ങളിലും പോലെ ഇത്തവണയും നാട്ടിക SN ട്രസ്റ്റ് സ്കൂളിലെ എൻ.എസ്.എസ്. വിദ്യാർത്ഥികൾ സഹായവുമായി എത്തി.

ചടങ്ങിൽ ബാലികാസദന ഭാരവാഹികളായ പ്രസിഡണ്ട് എ.പി. സദാനന്ദൻ, വൈസ് പ്രസിഡണ്ട് എൻ.എസ്. സജീവ്, ജോ. സെക്രട്ടറി എം.ഡി. സുനിൽകുമാർ, ട്രഷറർ കെ.എസ്. തിലകൻ എന്നിവർ പങ്കെടുത്തു.

എൻ എസ് എസ് വിദ്യാർത്ഥികളായ മുഹമ്മദ് റയാൻ, ജന്ന ഫാത്തിമ, അതുൽ കൃഷ്ണ, ആരവ്, രഞ്ജി, ആദി കൃഷ്ണ, ദേവ പ്രയാഗ് സി.ജെ. എന്നിവരും ചടങ്ങിൽ പങ്കുചേർന്നു.

അശ്വതിയുടെ വിവാഹചടങ്ങ് ഓഗസ്റ്റ് 18-ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കും. വരൻ സുജിത്ത് താലി ചാർത്തും. തുടർന്ന് യോഗിനി മാതാ ബാലികാസദനത്തിൽ സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.