അപൂര്‍വ്വ ഗാന്ധി ചിത്രങ്ങളുടെ പ്രദര്‍ശനം;ജില്ലാ കളക്ടര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു
സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി അയ്യന്തോള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ മഹാത്മാഗാന്ധിയുടെ അപൂര്‍വ്വ ചിത്ര ശേഖരത്തിൻ്റെ പ്രദര്‍ശനം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സാമൂഹ്യ ശാസ്ത്ര അധ്യാപകനും ഗാന്ധിദര്‍ശന്‍ പീസ് ഫൗണ്ടേഷന്‍ പ്രചാരകനുമായ എം.എസ്. ഗോവിന്ദന്‍കുട്ടി മാസ്റ്ററുടെ ശേഖരത്തിലെ ഗാന്ധിജിയുടെ കുട്ടിക്കാലം മുതല്‍ മരണം വരെയുള്ള ചിത്രങ്ങളും ഗാന്ധി സ്റ്റാംപുകളും ഉള്‍പ്പെട്ടതായിരുന്നു പ്രദര്‍ശനം.
കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ എന്‍. പ്രസാദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രോഹിത് നന്ദകുമാര്‍, ഗാന്ധിദര്‍ശന്‍ സെക്രട്ടറിയും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ പി.ജെ. കുര്യന്‍ മാസ്റ്റര്‍, സി.എസ് മധുസൂദനന്‍ മാസ്റ്റര്‍, ജി.എല്‍.പി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി.എം. കമറുദ്ദീന്‍, പി.ടി.എ വൈസ് പ്രസിഡണ്ട് ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഹെഡ്മാസ്റ്റര്‍ സി.എസ്. രാജു, സാമൂഹ്യ ശാസ്ത്രം കണ്‍വീനര്‍ ടി.ടി. സൈജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചിത്ര ശേഖരത്തിൻ്റെ പ്രദര്‍ശനം ഒരുക്കിയത്.



