THRISSUR

ചേർപ്പ് ഗ്രാമപഞ്ചായത്തിൽ കർഷക ദിനാഘോഷം സംഘടിപ്പിച്ചു

ചേർപ്പ് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച കർഷക ദിനാഘോഷം സി.സി മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിഷ കള്ളിയത്ത് അധ്യക്ഷത വഹിച്ചു.

കാർഷിക മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിവിധ മേഖലയിലെ കർഷകരെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ രാധാകൃഷ്ണൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.എൻ സുരേഷ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിദ്യ രമേഷ്, പഞ്ചായത്ത് മെമ്പർമാരായ ഇ.വി ഉണ്ണികൃഷ്ണൻ, സുനിത ജിനു, സിനി പ്രദീപ്, നസീജ മുത്തലീഫ്, അൽഫോൺസ പോൾസൺ, കൃഷി ഓഫീസർ ഷിസ, കൃഷി അസിസ്റ്റൻ്റ് ജാസ്മിൻ തുടങ്ങിയവർ സംസാരിച്ചു.