കർഷക ദിനാചരണവും കർഷക തൊഴിലാളികൾക്കുള്ള ആദരവും സംഘടിപ്പിച്ചു
കർഷക ദിനത്തോടനുബന്ധിച്ച് മാള ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണവും കർഷക തൊഴിലാളികൾക്കുള്ള ആദരവും സംഘടിപ്പിച്ചു. ചടങ്ങ് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാബു അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിലെ മികച്ച കർഷകർക്ക് ചടങ്ങിൽ ആദരം അർപ്പിച്ചു. മാള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി. രവീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിനി ബെന്നി വെമ്പിൽ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസത്ത് ജലീൽ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൃഷി ഓഫീസർ എം. സുബീന, മാള കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ടീന സിമേന്തി എന്നിവർ പങ്കെടുത്തു



