പുതുക്കാട് ആശുപത്രിയിൽ അൾട്രാ സൗണ്ട് സ്കാനിങ് സംവിധാനം
പുതുക്കാട് താലൂക്കാശുപത്രിയിൽ അൾട്രാസൗണ്ട് സ്കാനിംഗ് സംവിധാനം പ്രവർത്തനോദ്ഘാടനം കെ കെ രാമചന്ദ്രൻ എം എൽ എ നിർവ്വഹിച്ചു.
ഇതുവഴി ഗർഭിണികളുൾപ്പെടെ യുള്ളവർക്ക് സ്കാനിംഗ് സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയും. ആഴ്ചയിൽ രണ്ടു ദിവസം
റേഡിയോളജിസ്റ്റിൻ്റെ സേവനവും ഇവിടെ ലഭ്യമാകും.
ചടങ്ങിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം ചന്ദ്രൻ അധ്യക്ഷത വഹിച്ചു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൺ ഇ കെ സദാശിവൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. അൽജോ പുളിക്കൻ, പുതുക്കാട് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. എൻ രാധിക, നഴ്സിംഗ് സൂപ്രണ്ട് ഇൻ ചാർജ്ജ് ബിന്ദു ഷാജി, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.



