കഴിമ്പ്രം ഹൈസ്കൂൾ വിദ്യാർത്ഥി കൂട്ടായ്മ ‘നൊസ്റ്റാൾജിയ’, ഹെൽത്ത് സൂപ്പർവൈസർ ടി പി ഹനീഷ് കുമാറിന് സ്നേഹാദരവ് നൽകി
കഴിമ്പ്രം : വി.പി.എം.എസ് എൻ.ഡി.പി ഹൈസ്കൂളിലെ 1987-88 ബാച്ച് വിദ്യാർത്ഥി കൂട്ടായ്മ നൊസ്റ്റാൾജിയ’ യുടെ എട്ടാം വാർഷിക സമ്മേളനം നടന്നു. പരിപാടിയിൽ ഹെൽത്ത് സൂപ്പർവൈസർ ടി.പി. ഹനീഷ് കുമാറിന് സ്നേഹാദരവ് നൽകി. തുടർന്ന് അദ്ദേഹം ആരോഗ്യ ബോധവത്കരണ പ്രഭാഷണം നടത്തി.
സന്തോഷ് കെ. ശ്രീധരൻ വൈദ്യർ, ബിജോയ് ഭഗവതിപറമ്പിൽ, എൻ.പി. പ്രജോദ്, ബിന്ദു മുരളി, സജ്‌ന എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി സമ്മേളനം ആരംഭിച്ചു. ജനറൽ സെക്രട്ടറി ബിന്ദു മുരളി സ്വാഗതം പറഞ്ഞു. ഉപദേശക സമിതി ചെയർമാൻ ബിജു വിജയ് ആമുഖ പ്രസംഗം നടത്തി. എൻ.ഡി. വേണു അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് അവാർഡ് നൽകി. മുൻ ഉപദേശക സമിതി അംഗമായിരുന്ന കൃഷ്ണകുമാറിൻ്റെ സ്മരണാർത്ഥം ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് എൻഡോവ്മെൻ്റ് നൽകി. ട്രഷറർ റോബിൾ ലാൽ നന്ദി രേഖപ്പെടുത്തി.



