THRISSUR

അന്നമനട ഗ്രാമപഞ്ചായത്തിൽ തൊഴിൽ മേള സംഘടിപ്പിച്ചു

വിജ്ഞാനകേരളം – വിജ്ഞാന തൃശൂർ പദ്ധതിയുടെ ഭാഗമായി അന്നമനട ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പ്രാദേശിക തൊഴിൽ മേള “പ്രയുക്തി 2025” പഞ്ചായത്ത് നായനാർ ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി. വിനോദ് മേള ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മഞ്ജു സതീശൻ അധ്യക്ഷത വഹിച്ചു..

ജോബ്സ്റ്റേഷൻ ഇന്റേൺ, കമ്മ്യൂണിറ്റി അംബാസഡർ, സാക്ഷരതാ പ്രേരക്, വിജ്ഞാനകേരളം ഡി.ആർ.പി, കുടുംബശ്രീ സി.ഡി.എസ് എന്നിവർ തൊഴിൽ മേളയ്ക്ക് നേതൃത്വം നൽകി.

56 ഉദ്യോഗാർത്ഥികൾ പങ്കെടുത്ത മേളയിൽ ഒമ്പത് സ്ഥാപനങ്ങൾ അഭിമുഖം നടത്തി. 13 പേർക്ക് ഉടൻ തൊഴിൽ ലഭിക്കുകയും 43 പേരെ ഷോർട്ട്ലിസ്റ്റ് ചെയ്യുകയും ചെയ്തു.

കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയർപേഴ്സൺ മീര സുനിൽ, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ഷൈനി എ.ആർ, പഞ്ചായത്ത് അംഗങ്ങൾ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.