ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു
കുന്നംകുളം നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആശ്രയ, അതിദരിദ്ര വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു. നഹരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി എ.സി. മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. 172 പേര്‍ക്കാണ് ഓണക്കിറ്റും ഓണക്കോടിയും നല്‍കിയത്. അരി, പഞ്ചസാര, വെളിച്ചെണ്ണ, പരിപ്പ്, പയര്‍, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ചായപ്പൊടി, പാലട മിക്‌സ്, പപ്പടം തുടങ്ങിയ 11 അവശ്യസാധനങ്ങളടങ്ങിയ ഓണക്കിറ്റാണ് വിതരണം ചെയ്തത്. നഗരസഭയില്‍ 49 പേരാണ് അതിദരിദ്ര പട്ടികയിലുള്ളത്. അയല്‍കൂട്ടങ്ങള്‍ തെരഞ്ഞെടുത്ത അഞ്ച് കുട്ടികള്‍ക്ക് ഇതോടൊപ്പം സഹായധനവും നല്‍കി.
ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം. സുരേഷ്, ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ. ഷെബീര്‍, കൗണ്‍സിലര്‍മാരായ കെ.കെ. മുരളി, ബീന രവി, കേരള ഗ്രാമീണ്‍ബാങ്ക് കുന്നംകുളം ശാഖ മാനേജര്‍ കെ.എസ്. അനു, നഗരസഭ സെക്രട്ടറി കെ.ബി. വിശ്വനാഥന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ ശശികല അനിരുദ്ധന്‍, ഷിജി നികേഷ്, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ബിന്നു തുടങ്ങിയവര്‍ പങ്കെടുത്തു.



