ഐ എച്ച് ആർ ഡി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആർഡിയിൽ പി ജി ഡി സി എ, പി ജി ഡി സി എഫ്, ഡി ഡി റ്റി ഒ എ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ, സി സി എൽ ഐ എസ്, തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. രജിസ്ട്രേഷൻ ഫീസ് 150 രൂപ, എസ് സി, എസ് ടി വിഭാഗങ്ങൾക്ക് 100 രൂപ. പി ജി ഡി സി എഫ് ഡിപ്ലോമയ്ക്ക് അപേക്ഷിക്കുന്നവർ നികുതി സഹിതം 177 രൂപയും എസ് സി, എസ് ടി വിഭാഗം 118 രൂപയും അപേക്ഷ ഫീസ് അടയ്ക്കണം. ഓൺലൈനായി അപേക്ഷിച്ചതിൻ്റെ പകർപ്പും മാർക്ക് ലിസ്റ്റ്, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ബന്ധപ്പെട്ട പരിശീലന കേന്ദ്രത്തിൽ ജൂൺ 13ന് 4 മണിക്ക് മുൻപായി സമർപ്പിക്കണം. അപേക്ഷാഫോറം നേരിട്ട് പരിശീലന കേന്ദ്രങ്ങളിൽ നിന്നും ലഭിക്കും. ഫോൺ: 0471 2322501



