EDUCATIONTHRISSUR

വേൾഡ് മലയാളി കൗൺസിൽ വള്ളുവനാട് പ്രൊവിൻസ് പഠനോപകരണ വിതരണം നടത്തി

ചെറൂർ: എൻ.എസ്.യു.പി. സ്കൂൾ പ്രവേശോൽസവത്തോട് അനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ വള്ളുവനാട് പ്രൊവിൻസും തൃശ്ശൂർ ജില്ലാ ചാപ്റ്ററും സംയുക്തമായി പഠനോപകരണ വിതരണം സംഘടിപ്പിച്ചു.
വേൾഡ് മലയാളി കൗൺസിൽ വള്ളുവനാട് പ്രൊവിൻസ് തൃശ്ശൂർ ചാപ്റ്റർ പ്രസിഡന്റ് ദിലീപ് തയ്ക്കട്ടിൽ അധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം ആക്ടിങ് ജനറൽ സെക്രടറി ചന്ദ്രപ്രകാശ് ഇടമൻ നിർവഹിച്ചു.


വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഫോറം ചെയർമാൻ സുജിത് ശ്രീനിവാസൻ, രാജഗോപാൽ സി.കെ., അഡ്വ. ശ്രീകുമാർ പ്ലാക്കട്ട്, ജ്യോജി ചാക്കോ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാനാധ്യാപിക പ്രസന്ന ടി.കെ. സ്വാഗതവും ടീച്ചർ പത്മലത സി. നന്ദിയും പറഞ്ഞു.