General

ജേണലിസം കോഴ്സ്; സ്പോട്ട് അഡ്മിഷൻ

കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന മാധ്യമ കോഴ്സുകളുടെ 2025-26 വർഷത്തെ ബാച്ചുകളിൽ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് കേന്ദ്രങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു യോഗ്യത ഉള്ളവർക്ക് കെൽട്രോൺ കേന്ദ്രങ്ങളിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കാം. പഠനകാലയളവിൽ വിദ്യാർത്ഥികൾക്ക് മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം നൽകുന്നതോടൊപ്പം ഇൻ്റേൺഷിപ്പ്, പ്ലേസ്മെൻ്റ് സപ്പോർട്ട് എന്നിവയും നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. കോഴ്സിൽ പത്രപ്രവർത്തനം, ടെലിവിഷൻ ജേണലിസം, ഓൺലൈൻ ജേണലിസം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്ഠിത മാധ്യമ പ്രവർത്തനം, വാർത്താ അവതരണം, ആങ്കറിങ്ങ്, പബ്ലിക് റിലേഷൻസ്, അഡ്വെർടൈസിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിൽ പരിശീലനം ലഭിക്കും. ഒക്ടോബർ 25 വരെ അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9544958182.