സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് നടത്തി
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ്റെ തൃശ്ശൂർ സിറ്റിംഗ് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ധീൻ ഹർജികൾ പരിഗണിച്ചു.
തോളൂർ സ്വദേശി നൽകിയ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട കേസും കാഞ്ഞാണി സ്വദേശി കുടിവെള്ളത്തിന് കുടുംബ ഭൂമി വിട്ടു നൽകിയതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയും സിറ്റിംഗിൽ തീർപ്പാക്കി.
പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചു എന്നാരോപിച്ച് തലക്കോട്ടുകര സ്വദേശിയായ വ്ലോഗർ നൽകിയ പരാതിയിൽ തുടർച്ചയായി സിറ്റിംഗുകളിൽ പരാതിക്കാരൻ ഹാജരാകാത്തതിനെ തുടർന്ന് തുടർനടപടികൾ അവസാനിപ്പിച്ചു.
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർക്ക് പരാതികൾ നൽകുന്നതിന് കമ്മീഷന് നേരിട്ടോ തപാലിലോ kscminorities@gmail.com എന്ന മെയിൽ വിലാസത്തിലോ 9746515133 എന്ന നമ്പറിൽ വാട്സപ്പിലോ പരാതി സമർപ്പിക്കാമെന്ന് ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ധീൻ അറിയിച്ചു.



