THRISSUR

എളവള്ളി ഗ്രാമപഞ്ചായത്തിൽ മുട്ടക്കോഴികൾ വിതരണം ചെയ്തു

എളവള്ളി ഗ്രാമപഞ്ചായത്തിൽ മുട്ടക്കോഴി വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് ഉദ്ഘാടനം ചെയ്തു. പതിനാറ് വാർഡുകളിൽ നിന്നും തെരഞ്ഞെടുത്ത കുടുംബങ്ങൾക്ക് മുട്ടക്കോഴികൾ വിതരണം ചെയ്തു. ഗുണഭോക്താവിന് അഞ്ചു കോഴി വീതം 250 പേർക്ക്‌ മൂന്നുമാസം പ്രായമുള്ള 1250 കോഴികളെയാണ് വിതരണം ചെയ്തത്.

എളവള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.സി.മോഹനൻ അധ്യക്ഷനായി. സുരേഷ് കരുമത്തിൽ, അനിഷാദ്, അഖില അനീഷ് തുടങ്ങിയവർ പങ്കെടുത്തു.