കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്രത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന നടത്തി
കഴിമ്പ്രം: ഈ വരുന്ന വാർഷിക പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് ഉന്നത വിജയം നേടുന്നതിനും പരീക്ഷാഭയം അകറ്റുന്നതിനും വേണ്ടി കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന ഹവനം നടത്തി. ക്ഷേത്രം മേൽശാന്തി മനോജ് മുഖ്യകാർമികത്വം വഹിച്ചു. ധനേഷ് ശാന്തി, പുരുഷോത്തമൻ ശാന്തി എന്നിവർ സഹകാർമികരായിരുന്നു. നിരവധി വിദ്യാർത്ഥികൾ വിദ്യാഗോപാല മന്ത്രാർച്ചനയിൽ പങ്കെടുത്തു. ക്ഷേത്രം ഭാരവാഹികളായ ഉണ്ണികൃഷ്ണൻ വി യു, വി ആർ രാധാകൃഷ്ണൻ,വി കെ ഹരിദാസൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.പൂജയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പൂജിച്ച പേന,ചരട്, സാരസ്വതാരിഷ്ടം എന്നിവ പ്രസാദമായി നൽകി. തുടർന്ന് തൃപ്രയാർ ശ്രീ രഞ്ജിനി കലാക്ഷേത്രത്തിന്റെ സംഗീതാർച്ചനയും ഉണ്ടായിരുന്നു.



