ക്രമസമാധാന പാലനത്തിന് 7500 പോലീസുകാർ
ജില്ലയിൽ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 7,500 പോലീസുകാരെ വിന്യസിച്ചു. രണ്ട് പോലീസ് ജില്ലകളിലായി 12 തിരഞ്ഞെടുപ്പ് ഡിവിഷനുകൾ നിശ്ചയിച്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ / ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ, സിറ്റി–റൂറൽ പോലീസ് ചീഫുമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ. ജില്ലയിലെ
സെൻസിറ്റീവ് പ്രദേശങ്ങളിൽ കേന്ദ്ര സായുധ പോലീസ് സേനയും വിന്യസിച്ചിട്ടുണ്ട്. 81 ക്രിറ്റിക്കൽ പോളിംഗ് സ്റ്റേഷനുകളിൽ(41 ലൊക്കേഷൻ) പൊതു നിരീക്ഷകന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ 61 മൈക്രോ ഒബ്‌സർവർമാരെ നിയമിച്ചിട്ടുണ്ടെന്നും ഇവർക്കുള്ള പരിശീലനം പൂർത്തിയായതായും അധികൃതർ അറിയിച്ചു. എല്ലാ പോളിംഗ് നടപടികളും വെബ്‌കാസ്റ്റിംഗ് മുഖേന തത്സമയം നിരീക്ഷിക്കും. എ.സി, ഡി. ഇ. ഒ , സി. ഇ.ഒ തലങ്ങളിൽ 24 മണിക്കൂറും നിയന്ത്രണ മുറികൾ പ്രവർത്തിക്കും.
ഹോം വോട്ടിങ്
ഹോം വോട്ടിംഗ് സംവിധാനത്തോട് താൽപര്യം കാണിച്ച ജില്ലയിലെ (6504) ഭിന്നശേഷിക്കാരും 85വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാരുകളിൽ നിന്ന് (13745)
6372 ഭിന്നശേഷി വോട്ടർമാരും 85വയസ്സിന് മുകളിലുള്ള 13,226 വോട്ടർമാരും സമ്മതിദാനവകാശം ഹോം വോട്ടിംഗ് സംവിധാനത്തിലൂടെ വിനിയോഗിച്ചു. 13 മണ്ഡലങ്ങളിലായി മൈക്രോ ഒബ്സർവർ ഉൾപ്പടെ 192 പോളിംഗ് ടീമുകളെയാണ് ഉപയോഗിച്ചത്.
പോസ്റ്റൽ വോട്ടിങ്
വോട്ടെടുപ്പ് ദിവസം നേരിട്ട് ബൂത്തിൽ പോയി സമ്മതിദാനവകാശം നിർവഹിക്കാൻ കഴിയാത്ത എസൻഷ്യൽ വിഭാഗത്തിലെ വോട്ടർമാർക്കായി പോസ്റ്റൽ ബാലറ്റ് വോട്ടിംഗ് സംവിധാനം ഒരുക്കിയിരുന്നു. 1517 വോട്ടർമാർ പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്തി.
വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ ഇന്നും (8) പ്രവർത്തിക്കും
പോളിംഗ് ഉദ്യോഗസ്ഥർക്കുളള പരിശീലന കേന്ദ്രങ്ങളിലും വരണാധികാരിയുടെ ആസ്ഥാനത്ത് പോസ്റ്റൽ ബാലറ്റ് മുഖേന വോട്ട് ചെയ്യുന്നതിന് സജ്ജമാക്കിയിരുന്ന വോട്ടർ ഫസിലിറ്റേഷൻ സെന്ററുകൾ ഏപ്രിൽ 8 ന് വിതരണ-സ്വീകരണ-കേന്ദ്രങ്ങളിൽ പ്രവർത്തിക്കും. നാളിതുവരെ സൗകര്യം ഉപയോഗപ്പെടുത്താത്ത എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും ഏപ്രിൽ 8 ന് വിതരണ-സ്വീകരണ-കേന്ദ്രങ്ങളിലെ വോട്ടർ ഫസിലിറ്റേഷൻ സെന്ററുകൾ മുഖേനയുളള പോസ്റ്റൽ ബാലറ്റ് മുഖേന വോട്ട് ചെയ്യുന്നതിനുളള സൌകര്യം ഉപയോഗിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ അറിയിച്ചു. സംസ്ഥാനത്തെ മറ്റ് നിയോജകമണ്ഡലങ്ങളിലേക്കുളള പോസ്റ്റൽ ബാലറ്റുകളുടെ ദൈനംദിന മൂവ്മെന്റ് പ്ലാൻ ആർ. എൽ. സി. സി, എസ്.എൽ.സി.സി മുഖേന 24×7 അടിസ്ഥാനത്തിൽ സോണൽ ലാൻഡ് ബോർഡ് ഡെപ്യൂട്ടി കളക്ടറുടെ നിയന്ത്രണത്തിൽ ജില്ലയിൽ പൂർത്തീകരിച്ചു വരുന്നു. പോൾ അവസാനിക്കുന്നതുവരെ പരിശോധനയും ജില്ലയിൽ ഇതിനോടകം തന്നെ നിയോഗിച്ചിട്ടുളള എല്ലാ വിധ സ്ക്വാഡുകളും / ടീമുകളും 24 മണിക്കൂറും പ്രവർത്തിക്കും.
പോളിംഗ് ബൂത്തിൽ ഫോൺ ഉപയോഗം പാടില്ല
വോട്ടർമാർക്കും ഏജൻ്റുമാർക്കും പോളിംഗ് ബൂത്തിനുള്ളിൽ മൊബൈൽ ഫോൺ കൊണ്ടുപോകാൻ അനുവാദമില്ല.



