കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഒറ്റപ്പാലം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അസാപ് കേരള ഒറ്റപ്പാലം ലക്കിടി സെൻ്റർ സംഘടിപ്പിക്കുന്ന വിവിധ സൗജന്യ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിക്കുന്നു. പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടൂ പാസായ സപ്ലൈ ചെയിൻ മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് സപ്ലൈ ചെയിൻ എക്സിക്യൂട്ടീവ് കോഴ്സിന് അപേക്ഷിക്കാം. പ്ലസ് ടൂ അല്ലെങ്കിൽ പത്താം ക്ലാസ് പാസ്സായവർക്കും പ്ലസ് ടു അല്ലെങ്കിൽ പത്താം ക്ലാസ് പാസ്സായി തുടർ വിദ്യാഭ്യാസം നേടുന്ന വേർഹൗസിങ് മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും വേർഹൗസ് എക്സിക്യൂട്ടീവ് കോഴ്സിന് അപേക്ഷിക്കാം. എ ഐ ആൻഡ് എം എൽ ജൂനിയർ ടെലികോം ഡാറ്റ അനലിസ്റ്റ് കോഴ്സിന് പ്ലസ് ടു പാസായ അല്ലെങ്കിൽ പത്താം ക്ലാസ്സ് പാസായി തുടർ വിദ്യാഭ്യാസം നേടുന്നവർക്ക് അപേക്ഷിക്കാം. ആപ്ലിക്കേഷൻ ഡെവലപ്പർ വെബ് ആൻഡ് മൊബൈൽ കോഴ്സിന് എഞ്ചിനീയറിംഗ് അല്ലെങ്കിൽ സയൻസ് വിഷയങ്ങളിൽ ബിരുദം രണ്ടാം വർഷമോ അല്ലെങ്കിൽ ഡിപ്ലോമ കോഴ്‌സുകളോ പൂർത്തിയായവർക്കോ പത്താം ക്ലാസ് പാസായി മൂന്ന് വർഷത്തെ ഡിപ്ലോമയ്ക്ക് ശേഷം ഒന്നര വർഷത്തെ വെബ് ആൻഡ് മൊബൈൽ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്കോ അപേക്ഷിക്കാം.
വിശദ വിവരങ്ങൾക്ക് ഫോൺ : 94959966, 9895967998.



