കുടുംബശ്രീയിൽ കമ്മ്യൂണിറ്റി കൗൺസിലർമാരെ നിയമനം; 27ന് വാക്ക്-ഇൻ-ഇൻ്റർവ്യൂ
തൃശ്ശൂർ: കുടുംബശ്രീ തൃശ്ശൂർ ജില്ലാമിഷന് കീഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കൗൺസിലർമാരുടെ താത്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യു., എം.എ. സോഷ്യോളജി, എം.എ. / എം.എസ്.സി. സൈക്കോളജി/ വുമൺ സ്റ്റഡീസ് എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 40 വയസാണ് പ്രായപരിധി. കുടുംബശ്രീ അയൽക്കുട്ട കുടുംബാംഗം/ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് മുൻഗണന ലഭിക്കും. ഇവർ സാക്ഷ്യപത്രം ഹാജരാക്കണം. താത്പര്യമുള്ളവർ ഒക്ടോബർ 27ന് രാവിലെ പത്ത് മുതൽ അയ്യന്തോൾ സിവിൽ ലൈൻ ലിങ്ക് റോഡിലെ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതമാണ് അഭിമുഖത്തിൽ പങ്കെടുക്കേണ്ടത്. അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്ക് യാത്രാബത്ത അനുവദനീയമല്ല. ഫോൺ- 0487 2362517, 0487 2382573.



