THRISSUR

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ്

തൃശ്ശൂർ: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശദായം സ്വീകരിക്കുന്നതിന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ സിറ്റിംഗ് നടത്തുന്നു. അവണൂർ ഒക്ടോബർ 23 നും തളിക്കുളം- നാട്ടിക 25 നും അന്തിക്കാട് 28 നും വാടാനപ്പിള്ളി 30 നും സിറ്റിംഗ് നടക്കും. പത്തുവർഷം വരെയുള്ള കുടിശ്ലിക സിറ്റിംഗിൽ സ്വീകരിക്കും. മുന്‍വര്‍ഷത്തെ അംശാദായം ഓണ്‍ലൈന്‍ മുഖേന അടക്കാനാവാത്ത അംഗങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ്, ഫോണ്‍ നമ്പര്‍, ജനന തിയതി എന്നിവ സിറ്റിംഗിന് ഹാജരാക്കണം. ഫോണ്‍: 0487 2386754.