സായുധ സേനാ പതാക ദിനാചരണം ഡിസംബർ ആറിന്
തൃശ്ശൂർ: സായുധ സേനാ പതാക ദിനാചരണം ഡിസംബർ ആറ് ശനിയാഴ്ച രാവിലെ 10.30ന് ജില്ലാ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. സായുധ സേനാ പതാക നിധി കമ്മിറ്റി പ്രസിഡൻ്റ് കൂടിയായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ദിനാചരണം ഉദ്ഘാടനം ചെയ്യും. അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി അധ്യക്ഷത വഹിക്കും.
സബ് കളക്ടർ അഖിൽ വി മേനോൻ, ജില്ലാ സൈനിക ക്ഷേമ ഓഫീസർ റ്റി. സുരേഷ് കുമാർ, അസിസ്റ്റൻ്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അബ്ദുൽ സലാം, സായുധ സേനാ പതാകാ നിധി കമ്മിറ്റി വൈസ് പ്രസിഡൻ്റ് ബാലഗോപാൽ തുടങ്ങിയവർ പങ്കെടുക്കും.



