ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെ കീഴിൽ ഓഡിയോളജിസ്റ്റിനെ നിയമിക്കുന്നു
ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെ കീഴിൽ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ താത്ക്കാലികമായി കരാർ അടിസ്ഥാനത്തിൽ ഓഡിയോളജിസ്റ്റിനെ നിയമിക്കുന്നു. ഓഡിയോളജി ആന്റ് സ്പീച് ലാംഗ്വേജ് പാത്തോളജിയിൽ ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ആർ.സി.ഐ രജിസ്ട്രേഷൻ നിർബന്ധമാണ്. ഉയർന്ന പ്രായപരിധി 40 വയസ്സ്. പ്രതിമാസം 30,000 രൂപയാണ് ശമ്പളം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 27ന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ ആരോഗ്യ കേരളം വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ജനന തിയതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി തുടങ്ങിയ ബയോഡാറ്റ എന്നിവ ഓൺലൈൻ ലിങ്കിൽ അപ്‌ലോഡ് ചെയ്യണം. ലിങ്ക്- https://forms.gle/m53RHUg28kZhTmKZA
ഫോൺ- 0487 2325824



