കൊട്ടേക്കാട് പാടശേഖരം മോട്ടോർ ഷെഡ് ഉദ്ഘാടനം
കോലഴി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിലെ കൊട്ടേക്കാട് പള്ളിത്താഴം പാടശേഖരത്തിൻ്റെ മോട്ടോർ ഷെഡിൻ്റെ ഉദ്ഘാടനം പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീല രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
2024-25 സാമ്പത്തിക വർഷത്തെ ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ.എം. ഷാജു അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജ്യോതി ജോസഫ് , ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജെസ്സി സാജൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ലിനി ടീച്ചർ, ബ്ലോക്ക് പഞ്ചായത്തംഗം ടി.ഡി. വിൽസൺ, കോലഴി ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എ. ലോനപ്പൻ, രതി രവി, പാടശേഖര സമിതി സെക്രട്ടറി പ്രമോദ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പാടശേഖര സമിതി അംഗങ്ങളും കർഷകരും പങ്കെടുത്തു.



