THRISSUR

അന്നമനട ഗ്രാമപഞ്ചായത്തിൽ ക്ലിനിക്കൽ ലാബ് പ്രവർത്തനം ആരംഭിച്ചു

അന്നമനട ഗ്രാമപഞ്ചായത്തിൽ ക്ലിനിക്കൽ ലാബ് ആരംഭിച്ചു. ലാബിൻ്റെ ഉദ്ഘാടനം അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു.

അന്നമനട ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ 4.5 ലക്ഷം രൂപയും എൻ.എ.എം മുഖേന ലാബ് ഉപകരണങ്ങൾ ലഭ്യമാക്കിയും നാട്ടുകാരനായ മുഹമ്മദ് ഷാഫിയുടെ എ.എം.ടി ഫൗണ്ടേഷൻ്റെ സഹായത്തോടെയുമാണ് ക്ലിനിക്കൽ ലാബ് ഒരുക്കിയിട്ടുള്ളത്.

മുതിർന്ന പൗരൻമാർക്ക് അഞ്ച് രൂപയ്ക്കു ഷുഗർ പരിശോധന നടത്താനുള്ള സൗകര്യവും ലാബിൽ ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡണ്ട് പി.വി. വിനോദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സിന്ധു ജയൻ, ടി.കെ. സതീശൻ, എ.എം.ടി. ഫൗണ്ടേഷൻ്റെ മുഹമ്മദ് ഷാഫി, ഡി.പി.എം ഡോ. ആര്യ സോമൻ, ഒ.സി. രവി, ഷീജ നസിർ, ജോബി ശിവൻ, മോളി വർഗീസ്, ഡോ. മോനിഷ എന്നിവർ സംസാരിച്ചു.