THRISSUR

ഐ.എസ്.ഒ അംഗീകാര നിറവിൽ മാടക്കത്തറ സി.ഡി.എസ്

ഐ.എസ്.ഒ സർട്ടിഫിക്കേഷൻ സ്വന്തമാക്കി മാടക്കത്തറ ഗ്രാമപഞ്ചായത്ത്. കുടുംബശ്രീ മിഷൻ സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പദ്ധതിയുടെ ഭാഗമായാണ് മാടക്കത്തറ സി.ഡി.എസ് ഈ നേട്ടം കൈവരിച്ചത്. കുടുംബശ്രീ സി.ഡി.എസ്.നു വേണ്ടി ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പ്രതിനിധി പ്രേമാനന്ദനിൽ നിന്നും റവന്യു, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ മാടക്കത്തറ കുടുംബശ്രീ സി.ഡി.എസിനെ പ്രതിനിധീകരിച്ച് ഐ.എസ്.ഒ അംഗീകാരം ഏറ്റുവാങ്ങി. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ മോഹൻ, മാടക്കത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സണ്ണി ചെന്നിക്കര, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി പ്രശാന്ത്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സതി അജയൻ, മെമ്പർ സെക്രട്ടറി രമേശ് കുമാർ, സി ഡി എസ് വൈസ് ചെയർപേഴ്സൺ അജിത, മിഷൻ ബ്ലോക്ക്‌ കോ-ഓർഡിനേറ്റർ ദിവ്യ രജീഷ്, അക്കൗണ്ടൻ്റ് ദിവ്യ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി കൺവീനർമാർ, കുടുംബശ്രീ സി.ഡി.എസ് സബ് – കമ്മിറ്റി അംഗങ്ങൾ, സി.ഡി.എസ് അംഗങ്ങൾ, സപ്പോർട്ടിംഗ് ടീം എന്നിവർ പങ്കാളികളായി.