ദേശീയ ആരോഗ്യ ദൗത്യത്തിന് (തൃശൂർ) കീഴിൽ ഡോക്ടർമാരുടെ ഒഴിവുകളിൽ കരാർ നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന് (തൃശൂർ) കീഴിൽ ഡോക്ടർമാരുടെ ഒഴിവുകളിൽ കരാർ നിയമനം നടത്തുന്നു. ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഡെർമറ്റോളജി, ഗൈനക്കോളജി, സൈക്യാട്രി, ഓർത്തോപീഡിക്സ്, പാലിയേറ്റീവ് മെഡിസിൻ, അനസ്തേഷ്യ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.
എം.ബി.ബി.എസും ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമോ/ഡിപ്ലോമയോ, കൂടാതെ ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൻ്റെ (ടി.സി.എം.സി.) രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. 62 വയസാണ് പ്രായപരിധി. 78,000 രൂപ പ്രതിമാസ വേതനം നൽകും.
താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, ടി.സി.എം.സി രജിസ്ട്രേഷൻ രേഖ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഓൺലൈനായി https://forms.gle/m53RHUg28kZhTmKZA എന്ന ലിങ്ക് വഴി അപേക്ഷിക്കുക. ഓഫ്‌ലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഫോൺ- 04872325824 . വെബ്സൈറ്റ്- https://www.arogyakeralam.gov.in



