സി എസ് എം ൽ ‘മലയാള മാസ പെരുമ ‘ പ്രദർശനം സംഘടിപ്പിച്ചു
ഇടശ്ശേരി: സി എസ് എം സെൻട്രൽ സ്കൂളിൽ ‘മലയാള മാസ പെരുമ’ പ്രദർശനം നടന്നു. മലയാളത്തിലെ പന്ത്രണ്ടു മാസങ്ങളുടെ പ്രത്യേകതകളാണ് കുട്ടികൾ ചാർട്ടുകളും മോഡലുകളും ഉപയോഗിച്ച് അവതരിപ്പിച്ചത്.
കാർഷിക വിളകൾ, ഭക്ഷണരീതികൾ, ഉത്സവങ്ങൾ, ഞാറ്റുവേലകൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി പ്രദർശനം ഒരുക്കി. “ചിങ്ങത്തിലെ മഴ ചിണുങ്ങി ചിണുങ്ങി, കന്നിയിൽ മഴ പെയ്താൽ കളം നിറയും നെല്ലുണ്ട്, ഇടവപ്പാതി പെയ്താൽ മണ്ണും വിത്തും ചിരിക്കും” തുടങ്ങി വിവിധ പഴഞ്ചൊല്ലുകളും അവരുടെ അർത്ഥവുമാണ് കുട്ടികൾ അവതരിപ്പിച്ചത്.
പ്രദർശനം പ്രിൻസിപ്പൽ ഡോ. എം. ദിനേഷ് ബാബു ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ സഫിയ റഹ്മാൻ, സെക്രട്ടറി സി.എം. നൗഷാദ്, മാനേജർ പി.കെ. ഹൈദരാലി, വൈസ് പ്രിൻസിപ്പൽ നദീറ ജാബിർ എന്നിവർ സന്നിഹിതരായിരുന്നു.



