ക്രിയേറ്റീവ് കോർണറിൻ്റെയും ഇ.എൽ.ഇ.പി പദ്ധതിയുടെയും ഉദ്ഘാടനം നടത്തി
ചേർപ്പ് ഹയർ സെക്കണ്ടറി സ്കൂളിൽ ക്രിയേറ്റീവ് കോർണറിൻ്റെയും ഇ.എൽ.ഇ.പി പദ്ധതിയുടേയും ഉദ്ഘാടനം നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിൻസ് ക്രിയേറ്റീവ് കോർണറും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ രാധാകൃഷ്ണൻ ടൂൾസ് വിംഗ് ഉദ്ഘാടനവും നിർവഹിച്ചു.
ചേർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുജിഷ കള്ളിയത്ത് അധ്യക്ഷത വഹിച്ചു. ഇ.എൽ.ഇ.പി പദ്ധതി ബ്ലോക്ക് പഞ്ചായത്തംഗം ഷീല ഹരിദാസ്, എസ്.എസ്.കെ ഡി.പി.സി ഡോ. എൻ.ജെ ബിനോയ് എന്നിവർ പദ്ധതി വിശദീകരണവും ലോഗോ പ്രകാശനവും നിർവ്വഹിച്ചു. യോഗത്തിൽ ഹെഡ്മിസ്ട്രസ് കെ. ജില്ലി ജോസ്, പ്രിൻസിപ്പൽ പ്രീതി വർഗ്ഗീസ്, പി.ടി.എ പ്രസിഡണ്ട് എം.എസ് അലക്സി, പി.ടി.എ വൈസ് പ്രസിഡണ്ട് വി.എച്ച് ഹുസൈൻ, സ്റ്റാഫ് സെക്രട്ടറി കെ. ഹേമ, എം.പി.ടി.എ പ്രസിഡണ്ട് രേഖ അലക്സി, ഒ.എസ്.എ പ്രസിഡണ്ട് ബീന രവീന്ദ്രൻ, ബിപിസി ഇൻ ചാർജ് കെ.ആർ ബിനി തുടങ്ങിയവർ സംസാരിച്ചു.



