വലപ്പാട് ബീച്ചിൽ കർക്കിടക വാവ് ബലിതർപ്പണത്തിന് ഭക്തജനങ്ങളുടെ തിരക്ക്
വലപ്പാട്: കനത്ത മഴ തുടരുന്നതിനിടയിലും വലപ്പാട് ബീച്ചിൽ ബലിതർപ്പണത്തിന് ആയിരക്കണക്കിന് ഭക്തർ എത്തി. പിതൃസ്മരണയ്ക്ക് അർപ്പിതമായ ഈ പ്രത്യേക ദിനം ആത്മീയതയും ആചാരാനുഷ്ഠാനങ്ങളുംകൊണ്ട് നിറഞ്ഞതായിരുന്നു.
നാട്ടിക-വലപ്പാട് കൊടിയമ്പുഴ ദേവസ്വത്തിൻ്റെ കീഴിലുള്ള ബ്രഹ്മതേജോമയം ക്ഷേത്രത്തിൽ പുലർച്ചെ 4 മണി മുതൽ ബലിതർപ്പണം ആരംഭിച്ചു. താണിയത്ത് സുതൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ബലി തർപ്പണം നടന്നത്.
വലപ്പാട് പോലീസ്, അഴീക്കോട് കോസ്റ്റൽ പോലീസ്, ഫയർഫോഴ്സ്, തൃപ്രയാർ ആക്ട്സ് പ്രവർത്തകർ എന്നിവർ ബലിതർപ്പണത്തിന് എത്തുന്നവരുടെ സുരക്ഷയ്ക്കായി സ്ഥലത്തുണ്ടായിരുന്നു.



