THRISSUR

കഴിമ്പ്രം സ്വപ്ന തീരത്ത് കർക്കിടക വാവ് ബലിതർപ്പണം ഭക്തിസാന്ദ്രമായി നടന്നു

കഴിമ്പ്രം വ്യാസ ആത്മീയ സേവാ സമിതിയുടെ നേതൃത്വത്തിൽ പുലർച്ചെ 4 മണിയോടെ ബലിതർപ്പണം ആരംഭിച്ചു. ഗോകുൽ ശാന്തിയുടെ കാർമ്മീകത്വത്തിൽ നടന്ന ബലിതർപ്പണത്തിൽ ഒട്ടനേകം ഭക്തർ പങ്കെടുത്തു. സമുദ്രതീരത്ത് ആചാരപരമായ തർപ്പണ കർമങ്ങൾ നടത്തി.സമിതി പ്രസിഡണ്ട് സജിത സുഭാഷ്, സെക്രട്ടറി വിജയകുമാർ,സമിതി രക്ഷാധികാരി സുരേന്ദ്രൻ നെടിയിരിപ്പിൽ, സുനിത നാരായണൻ, ശ്രീദേവി, സുമേഷ്, സുബ്രഹ്മണ്യൻ എന്നിവർ ബലിതർപ്പണത്തിന് നേതൃത്വം നൽകി.