THRISSUR

വോട്ടിംഗ് മെഷീനുകളുടെ വിതരണം ആരംഭിച്ചു

തൃശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി വോട്ടിംഗ് മെഷീനുകൾ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക്‌ സെക്രട്ടറിമാർക്ക് വിതരണം ചെയ്തു തുടങ്ങി. മൂന്നു ദിവസങ്ങളിലായാണ് മെഷീനുകൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തൃശൂർ, ഇരിഞ്ഞാലക്കുട വെയർഹൗസുകളിൽ നിന്നും വിതരണം ചെയ്യുന്നത്. തൃശ്ശൂരിലെ സ്ട്രോങ്ങ്‌ റൂം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ തുറക്കുകയും വിതരണത്തിന് നേതൃത്വം നൽകുകയും ചെയ്തു.