THRISSUR

ജില്ലാ ആസൂത്രണ സമിതി (അഡ്ഹോക്ക് ) യോഗം ചേർന്നു

തൃശൂർ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2025-2026 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്കും ഹെല്‍ത്ത് ഗ്രാൻ്റ് പദ്ധതി അംഗീകാരത്തിനും അഡ്ഹോക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സൺ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു.

94 തദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടുത്തിയാണ് 2025- 26 വാർഷിക പദ്ധതി ഭേദഗതിക്ക് യോഗം അംഗീകാരം നൽകിയത്. ഇതോടെ തൃശൂർ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വാർഷിക പദ്ധതി ഭേദഗതികളും പൂർത്തീകരിച്ചു.

2025-26 വാർഷിക പദ്ധതിയുടെ അവലോകനവും 40 ശതമാനത്തിൽ താഴെ നിർവഹണ പുരോഗതിയുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പട്ടികവർഗ്ഗ വികസന ഫണ്ട് വിനിയോഗത്തിൽ 40 ശതമാനത്തിൽ കുറവുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അവലോകനവും യോഗത്തിൻ്റെ ഭാഗമായി നടന്നു. ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എ.ഡി ജോസഫ്, ആസൂത്രണ സമിതി ജില്ലാ ഫെസിലിറ്റേറ്റർ അനൂപ് കിഷോർ, വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.