THRISSUR

എക്സൈസ് മെഡൽ വിതരണവും പാസിംഗ് ഔട്ട് പരേഡും ഫെബ്രുവരി ആറിന്

തൃശ്ശൂർ: മുഖ്യമന്ത്രിയുടെ 2024ലെ എക്സൈസ് മെഡൽ വിതരണവും പാസിംഗ് ഔട്ട് പരേഡും ഫെബ്രുവരി ആറിന് നടക്കും. തൃശ്ശൂർ പൂത്തോൾ സ്റ്റേറ്റ് എക്സൈസ് അക്കാദമി ഗ്രൗണ്ടിൽ രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന പരേഡിൽ തദ്ദേശസ്വയംഭരണ, പാർലമെൻ്ററി കാര്യ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കും. 16 എക്സൈസ് ഇൻസ്പെക്ടർമാരും 71സിവിൽ എക്സൈസ് ഓഫീസർമാരും, 47വനിതാ സിവിൽ എക്സൈസ് ഓഫീസർമാർമാരും പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കും.

71 ബിരുദധാരികളും 20 ബിരുദാനന്തര ബിരുദധാരികളും 24 ബിടെക് ബിരുദധാരികളും നാല് ബി എഡ് ബിരുധാരികളും, 5 ഡിപ്ലോമ ബിരുദധാരികളും, എം ടെക്, ബി എ എം എസ്, ബി ഡി എസ് എന്നീ ഓരോ ബിരുദധാരികളുമാണ് പരിശീലനം പൂർത്തിയാക്കിയിട്ടുള്ളത്. എക്സൈസ് കമ്മീഷണർ എം ആർ അജിത്കുമാർ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.