THRISSUR

വേട്ടെടുപ്പ് ദിവസം അവധി അനുവദിക്കണം

തൃശൂർ : സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ദിവസം വേതനത്തോടുകൂടിയുള്ള അവധി അനുവദിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അവധി അനുവദിക്കുന്നതുമൂലം അയാൾ ഏർപ്പെടുന്ന തൊഴിലിന് സാരമായ നഷ്ടമുണ്ടാവാൻ ഇടവരുകയാണെങ്കിൽ അയാൾക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. തൃശൂർ ജില്ലയിൽ ജോലി ചെയ്യുന്ന മറ്റു ജില്ലകളിലെ പോളിംഗ് സ്റ്റേഷൻ പരിധിയിൽ വോട്ടവകാശമുള്ള തൊഴിലാളിക്ക് സ്വന്തം ജില്ലയിലെ പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അനുമതി നൽകണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.