ഇലക്ട്രിസിറ്റി വർക്കർ പ്രായോഗിക പരീക്ഷ
തൃശ്ശൂർ : കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന തൃശ്ശൂർ കോർപ്പറേഷൻ വൈദ്യുതി വിഭാഗം ഇലക്ട്രിസിറ്റി വർക്കർ (കാറ്റഗറി നമ്പർ :118/2025) തസ്തികയിലെ ചുരുക്കപ്പട്ടിയിൽ ഉൾപ്പെട്ടവർക്ക് ശാരീരിക അളവെടുപ്പും സൈക്ലിംഗ് ടെസ്റ്റും മാർച്ച് 10 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ നടക്കും. തൃശ്ശൂർ ടൗൺഹാൾ കോമ്പൗണ്ടിൽ നടത്തുന്ന പരിശീലനത്തിൽ അഡ്മിഷൻ ടിക്കറ്റും മറ്റ് അവശ്യ രേഖകളും സഹിതം രാവിലെ 5: 30 ന് മുമ്പായി ഹാജരാക്കണം. മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രൊഫൈലിൽ അപ്ലോഡ് ചെയ്യുകയും സൈക്ലിങ് ടെസ്റ്റിന് ഉദ്യോഗാർത്ഥികൾ സ്വന്തമായി സൈക്കിൾ കൊണ്ടുവരേണ്ടതുമാണ്. ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഒറ്റത്തവണ പ്രമാണ പരിശോധന പി എസ് സി ഓഫീസിൽ നടക്കും.



