THRISSUR

ഫ്രണ്ട്സ് നഗർ റോഡ് നാടിന് സമർപ്പിച്ചു

അടാട്ട്: അടാട്ട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ ഒന്നാംഘട്ട നിർമ്മാണം പൂർത്തീകരിച്ച മുതുവറ ഫ്രണ്ട്സ് നഗർ റോഡ് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നാടിന് സമർപ്പിച്ചു. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിമി അജിത് കുമാർ അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 29 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ ശ്രീനിവാസൻ, പഞ്ചായത്തംഗം ബിനിത തോമസ്, അടാട്ട് ഫാർമേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡണ്ട് സി ആർ പോൾസൺ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ എസ് സുഭാഷ്, കെ കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.