ഭരണഘടന പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു
ഈ വർഷത്തെ ഭരണഘടനാ ദിനാഘോഷത്തിൻ്റെ ഭാഗമായി കേരള സർക്കാർ നിയമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആസ്പദമാക്കി “വാഗ്മി 2025” എന്ന പേരിൽ മൂന്നാം അഖില കേരള ഭരണഘടന പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. മത്സരാർത്ഥികൾ ഒക്ടോബർ പത്തിനകം രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് നിയമവകുപ്പിൻ്റെ വെബ്സൈറ്റായ www.lawsect.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2517066.



