THRISSUR

ഗ്രാമ പഞ്ചായത്ത് സംവരണ വാർഡുകൾ: നറുക്കെടുപ്പ് പൂർത്തിയായി

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ 2025 ലെ പൊതുതിരഞ്ഞെടുപ്പിനായുള്ള ​സംവരണ നിയോജക മണ്ഡലങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് പൂർത്തിയായി. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളിലായി 907 വാർഡുകളാണ് സംവരണ വാർഡുകളായി തെരഞ്ഞെടുത്തത്. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടറാണ് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഒക്ടോബർ 13നാണ് ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് തുടങ്ങിയത്.ഇന്നലെ നറുക്കെടുപ്പ് നടന്ന വെള്ളാങ്കല്ലൂർ, മതിലകം, ചാലക്കുടി, ഒല്ലൂക്കര എന്നീ നാല് ബ്ലോക്കുകളിലെ 22 ഗ്രാമ പഞ്ചായത്തുകളിലായി ആകെ 241 നിയോജ മണ്ഡലങ്ങൾ സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി, പട്ടികജാതി സ്ത്രീ, വനിത, പട്ടികവർഗ്ഗ സ്ത്രീ, പട്ടികവർഗ്ഗ സംവരണം എന്നിവയ്ക്കുള്ള വാർഡുകളാണ് നറുക്കെടുപ്പിലൂടെ തീരുമാനിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളിലേക്കും തൃശ്ശൂർ ജില്ലാപഞ്ചായത്തിലേക്കുമുള്ള നറുക്കെടുപ്പുകൾ ഒക്ടോബർ 18-നും 21-നും നടക്കും. നറുക്കെടുപ്പിലൂടെ തീരുമാനിച്ച ഗ്രാമപഞ്ചായത്തുകളിലെ സംവരണ പട്ടിക താഴെ നൽകുന്നു:

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്

പടിയൂർ
പട്ടികജാതി സ്ത്രീ സംവരണം: 13-ചെട്ടിയാൽ സൗത്ത്.

പട്ടികജാതി സംവരണം: 8-വൈക്കം.

സ്ത്രീ സംവരണം: 1-ചെട്ടിയാൽ നോർത്ത്, 2-എടതിരിഞ്ഞി, 6-കോടംകുളം, 7-പടിയൂർ, 9-ചെട്ടിയങ്ങാടി, 11-മുഞ്ഞനാട്, 15-ചെട്ടിയാൽ

പൂമംഗലം

പട്ടികജാതി സ്ത്രീ സംവരണം: 1-ചേലൂക്കാവ്, 13-നെറ്റിയാട്.

പട്ടികജാതി സംവരണം: 10-അരിപ്പാലം.

സ്ത്രീ സംവരണം: 3-എസ്. എൻ നഗർ,7-കൽപ്പറമ്പ് വടക്ക്, 8-പൂമംഗലം, 12-എടക്കുളം വെസ്റ്റ്, 14-മുട്ടത്തേരി.

പുത്തൻചിറ

പട്ടികജാതി സ്ത്രീ സംവരണം: 16-വാസുപുരം.

പട്ടികജാതി സംവരണം: 12-കൊമ്പത്തുകടവ്.

സ്ത്രീ സംവരണം: 1-കണ്ണികുളങ്ങര, 4-കിഴക്കുമുറി, 6-ആശുപ്രതി, 8-കരിങ്ങച്ചിറ, 11-ആനപ്പാറ, 13-വെള്ളൂർ, 15-പുളിയിലകുന്ന്.

വെളളാങ്ങല്ലൂർ

പട്ടികജാതി സ്ത്രീ സംവരണം: 14- പെഴുംകാട്, 22- ബ്ലോക്ക് ജം​ഗ്ഷൻ

പട്ടികജാതി സംവരണം: 21- പൈങ്ങോട്

സ്ത്രീ സംവരണം: 1- കുന്നത്തൂർ, 2- വെളയനാട്, 5-ആനക്കൽ, 6-മനക്കലപ്പടി, 9-പാലപ്രക്കുന്ന്, 10-കാരുമാത്ര, 13-കരൂപ്പടന്ന, 19-ചിരട്ടക്കുന്ന്, 20-ജനതകോർണർ, 23-വെള്ളാങ്ങല്ലൂർ.

വേളൂക്കര

പട്ടികജാതി സ്ത്രീ സംവരണം: 2-കോലോത്തുംപടി, 17-കൊറ്റനെല്ലൂർ സെന്റർ.

പട്ടികജാതി സംവരണം: 3-നടവരമ്പ്.

സ്ത്രീ സംവരണം: 4-കല്ലംകുന്ന്, 6-അവിട്ടത്തൂർ സൗത്ത്, 7-അവിട്ടത്തൂർ നോർത്ത്, 10-അയ്യപ്പൻകാവ്, 13-പൂന്തോപ്പ്, 14-പട്ടേപ്പാടം, 15-ശിവഗിരി, 18-മുകുന്ദപുരം.

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്

കാടുകുറ്റി –

പട്ടികജാതി സ്ത്രീ സംവരണം: 8-ആറങ്ങാലി.

പട്ടികജാതി സംവരണം: 18-അമ്പഴക്കാട്.

സ്ത്രീ സംവരണം: 2-കാടുകുറ്റി, 4-കോതക്കടവ്, 5-ഗാന്ധിനഗർ, 7-അന്നനാട്, 9-കനാൽപാലം, 11-പാറയം, 16-തൈക്കൂട്ടം, 17-വൈന്തല.

കോടശ്ശേരി

പട്ടികജാതി സ്ത്രീ സംവരണം: 10-ചെമ്പൻകുന്ന്, 16-കോതേശ്വരം.

പട്ടികജാതി സംവരണം: 19-ചൗക്ക.

സ്ത്രീ സംവരണം: 1-കോടശ്ശേരി, 2-നായരങ്ങാടി ഈസ്റ്റ്, 3-മേട്ടിപ്പാടം, 4-ചട്ടിക്കുളം, 5-മാരാംകോട്, 7-രണ്ടുകൈ, 8-ചായ്പ്പൻകുഴി,15-കമ്മളം, 20-നായരങ്ങാടി വെസ്റ്റ്.

കൊരട്ടി

പട്ടികജാതി സ്ത്രീ സംവരണം: 6-വാലുങ്ങാമുറി.

പട്ടികജാതി സംവരണം: 21-ആറ്റപ്പാടം.

സ്ത്രീ സംവരണം: 3-പാറക്കൂട്ടം, 9-തിരുമുടിക്കുന്ന്, 10- മുടപ്പുഴ, 11-സ്നേഹനഗർ, 14-മംഗലശ്ശേരി, 15-ചെറ്റാരിക്കൽ, 17-ദേവമാത, 18-കൊരട്ടി ടൗൺ, 19-പള്ളിയങ്ങാടി, 20- കട്ടപ്പുറം.

മേലൂർ

പട്ടികജാതി സംവരണം: 6-അടിച്ചിലി.

സ്ത്രീ സംവരണം: 3-നായരങ്ങാടി, 4-പൂലാനി, 5-കുന്നപ്പിള്ളി, 7-പുഷ്‌പഗിരി, 8-ദേവരാജഗിരി, 13-കൂവ്വക്കാട്ടുകുന്ന്, 15-മുരിങ്ങൂർ, 17-മണ്ടിക്കുന്ന്, 18-കാലടി, 19-കരുവാപ്പടി.

പരിയാരം

പട്ടികജാതി സ്ത്രീ സംവരണം: 8-പീലാർമുഴി.

പട്ടികജാതി സംവരണം: 9-കൊന്നക്കുഴി.

സ്ത്രീ സംവരണം: 1-എലിഞ്ഞിപ്ര, 4-കുറ്റിക്കാട്, 5-ചങ്കൻകുറ്റി, 6-ഒറ്റക്കൊമ്പൻ, 11-ഒരപ്പന, 12-മുനിപ്പാറ, 15-തൃപ്പാപ്പിള്ളി, 16-മൂഴിക്കകടവ്.

അതിരപ്പിളളി

പട്ടികജാതി സ്ത്രീ സംവരണം: 2-വെട്ടിക്കുഴി,11-പുതുക്കാട്.

പട്ടികവർഗ്ഗ സ്ത്രീ സംവരണം: 8-അതിരപ്പിള്ളി.

പട്ടികജാതി സംവരണം: 5-പഞ്ചായത്ത് ഓഫീസ് വാർഡ്, 12-ഫാക്‌ടറി ഡിവിഷൻ.

പട്ടികവർഗ്ഗ സംവരണം: – 14-മയിലാടുംപാറ.

സ്ത്രീ സംവരണം: 4-അരൂർമുഴി, 7-പിള്ളപ്പാറ, 9-പെരിങ്ങൽക്കുത്ത്, 13-നടുപെരട്ട്.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്

മാടക്കത്തറ

പട്ടികജാതി സംവരണം- 4-കരുവാൻകാട് വാർഡ്.

സ്ത്രീ സംവരണം: 1-മാറ്റാംപുറം, 2-താണിക്കുടം, 6-400 കെ വി സബ്സ്റ്റേഷൻ, 8-പാണ്ടിപ്പറമ്പ്, 10-കോട്ടേപ്പാടം, 13-മാടക്കത്തറ, 14-ഊരഞ്ചേരി, 16-കള്ളായി, 17-വെള്ളാനിശ്ശേരി.

നടത്തറ:

പട്ടികജാതി സംവരണ വാർഡ്: 10-വലക്കാവ്. സ്ത്രീ സംവരണം- 2-ശിങ്കാരിക്കുളം, 3-അയ്യൻകുന്ന്, 4-തോക്കാട്ടുകര, 5-അയ്യപ്പൻകാവ്, 6-മുളയം, 8-അച്ചൻകുന്ന്, 14-കൊഴുക്കുള്ളി, 15-പോലൂക്കര, 17-ഇല്ലിക്കുളങ്ങര, 19-കുമരപുരം.

പാണഞ്ചേരി :

പട്ടികജാതി സ്ത്രീ സംവരണം: 11-എടപ്പലം

പട്ടികജാതി സംവരണം- 17-കണ്ണാറ.

പട്ടികവർഗ്ഗ സംവരണം- 23-ചിറക്കുന്ന്.

സ്ത്രീ സംവരണം: 1-പാണഞ്ചേരി, 4-താണിപ്പാടം, 6-ചുവന്നമണ്ണ്, 9-വഴുക്കുംപാറ, 10-തെക്കുംപാടം, 12-മൈലാട്ടുംപാറ, 13-പൊടിപ്പാറ, 14- പീച്ചി, 16-വിലങ്ങന്നൂർ, 19- പയ്യനം, 20- മാരായ്ക്കൽ.

പുത്തൂർ :

പട്ടികജാതി സ്ത്രീ സംവരണം: 9-മരോട്ടിച്ചാൽ.

പട്ടികജാതി സംവരണം: 5-വെട്ടുക്കാട്.

സ്ത്രീ സംവരണം: 1-കൈനൂർ, 4-തമ്പുരാട്ടിമൂല, 7-വെള്ളക്കാരിത്തടം, 8-ചുള്ളിക്കാവ്, 10-കള്ളായിക്കുന്ന്, 13-മതിക്കുന്ന്, 14-പൊന്നൂക്കര, 16-പൊന്നൂക്കര വെസ്റ്റ്, 17-പുത്തൂർ, 19-കനകശ്ശേരി, 20-മരത്താക്കര ഈസ്റ്റ്.

മതിലകം ബ്ലോക്ക് പഞ്ചായത്ത്

എടത്തിരുത്തി :

പട്ടികജാതി സ്ത്രീ സംവരണം: 3-മുനയം , 16-എടത്തിരുത്തി

പട്ടികജാതി സംവരണം: 7-കണ്ണംപുളളിപ്പുറം .

സ്ത്രീ സംവരണം: 1-പൈനൂർ , 4-എടത്തിരുത്തി സൌത്ത് , 5-ചെന്ത്രാപ്പിന്നി ഈസ്റ്റ് , 12-തലാപുരം , 13-ചെന്ത്രാപ്പിന്നി നോർത്ത് , 14-പെരുമ്പടപ്പ് , 15-വായനശാല , 17-ബാലബോധിനി.

കൈപ്പമംഗലം

പട്ടികജാതി സ്ത്രീ സംവരണം: 6-ആർ.സി.യു.പി സ്‌കൂൾ .

പട്ടികജാതി സംവരണം: 18-പഞ്ചായത്ത് ഓഫീസ് .

സ്ത്രീ സംവരണം: 3-കൊപ്രക്കളം , 4-മഹാത്മാനഗർ , 5-സുഭാഷ് നഗർ , 8-കടമ്പാട്ടുപാടം , 9-ചളിങ്ങാട് , 10-കാക്കാത്തുരുത്തി , 11-പ്രിയദർശിനി , 14-ദേവമംഗലം , 17-ക്ഷേമോദയം , 21-കടപ്പുറം.

മതിലകം

പട്ടികജാതി സ്ത്രീ സംവരണം: 19-കൂളിമുട്ടം ബീച്ച് .

പട്ടികജാതി സംവരണം: 8-മതിലകം ഈസ്റ്റ് .

സ്ത്രീ സംവരണം: 2-പ്രാണിയാട് , 3-നെടുംപറമ്പ് , 7-പള്ളിവളവ് , 10-ഓണച്ചമ്മാവ് , 11-മതിലകം സെന്റർ , 12-ഹൈസ്‌കൂൾ , 14-കളരിപറമ്പ് , 15-കഴുവിലങ്ങ് , 18-പൊക്ലായ്.

പെരിഞ്ഞനം

പട്ടികജാതി സ്ത്രീ സംവരണം: 12-കൊറ്റംകുളം .

പട്ടികജാതി സംവരണം: 15-കടപ്പുറം സൌത്ത് .

സ്ത്രീ സംവരണം: 1-പെരിഞ്ഞനം നോർത്ത് , 3-അച്ചങ്ങണ്ടം , 6-മൂന്നുപീടിക , 10-ശ്രീമുരുക , 11-കുറ്റിലകടവ് , 13-പെരിഞ്ഞനം സൌത്ത് , 16- കടപ്പുറം.

ശ്രീനാരായണപുരം :

പട്ടികജാതി സ്ത്രീ സംവരണം: 15-ആമണ്ടൂർ , 18-മുള്ളൻബസാർ .

പട്ടികജാതി സംവരണം: 9-ശാന്തിപുരം .

സ്ത്രീ സംവരണം: 3-പോഴങ്കാവ് , 5-നെൽപ്പിണി, 7-അഞ്ചാംപരത്തി , 8-പള്ളിനട, 12-കോതപറമ്പ് , 13-ആല, 14-പുതുമനപ്പറമ്പ്, 17-ചെന്തെങ്ങ്, 19-ഇല്ലിച്ചുവട് , 23-വേക്കോട്.

എടവിലങ്ങ് :

പട്ടികജാതി സംവരണം: 8-പൊടിയൻബസാർ .

സ്ത്രീ സംവരണം: 1-തട്ടുംകടവ്, 3 – കുഞ്ഞയി നി നോർത്ത്, 5-ഗ്രാമവേദി , 6-സെഞ്ച്വറി, 9-പഞ്ചായത്ത് ഓഫീസ്, 11-പുതിയറോഡ് ഈസ്റ്റ്, 14-അറപ്പ, 15-കാര വെസ്റ്റ്.

എറിയാട് :

പട്ടികജാതി സംവരണം: 19-വാകച്ചാൽ.

സ്ത്രീ സംവരണം: 1-മാർക്കറ്റ് വെസ്റ്റ് , 2-മാർക്കറ്റ് ഈസ്റ്റ് , 3-ബ്ലോക്ക് , 4-തിരുവള്ളൂർ, 5-കാട്ടാകുളം, 9-ഇൻഡസ്ട്രിയൽ, 11-കൊട്ടിക്കൽ നോർത്ത്, 12-കൃഷിഭവൻ, 14-സൊസൈറ്റി, 15 ടി.ടി.ഐ, 21-ലൈറ്റ് ഹൌസ്, 23-ഡിസ്പെൻസറി.