വലപ്പാട് നവീകരിച്ച കെ.സി വാസു സ്മാരക ഹാള്‍ ഉദ്ഘാടനം ചെയ്തു
വലപ്പാട്: വലപ്പാട് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച കെ.സി വാസു സ്മാരക ഹാള്‍ സി.സി മുകുന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ വിനിയോഗിച്ചാണ് ഹാള്‍ നവീകരിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മല്ലിക ദേവന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.ആര്‍ ജിത്ത്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.എ തപതി, ജ്യോതി രവീന്ദ്രന്‍, സുധീര്‍ പട്ടാലി, ബ്ലോക്ക് അംഗം വസന്ത ദേവലാല്‍, വാര്‍ഡ് മെമ്പര്‍മാരായ ഇ.പി അജയഘോഷ്, ബി.കെ മണിലാല്‍, കെ.കെ പ്രഹര്‍ഷന്‍, മണി ഉണ്ണികൃഷ്ണന്‍, അനിത കാര്‍ത്തികേയന്‍, രശ്മി ഷിജോ, സിജി സുരേഷ്, അജ്മല്‍ ഷെരീഫ്, എന്‍.വി ഷൈന്‍, വൈശാഖ് വേണുഗോപാല്‍, പഞ്ചായത് സെക്രട്ടറി ഐ.എസ് ബിന്ദു, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുനിത ബാബു, വൈസ് ചെയര്‍പേഴ്‌സണ്‍ ശൈലജ ജയലാല്‍, പൊതു പ്രവര്‍ത്തകര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



