അതിദാരിദ്രവിമുക്ത നഗരസഭയായി ഗുരുവായൂര്‍ നഗരസഭ
ഗുരുവായൂര്‍ നഗരസഭയെ അതിദാരിദ്രവിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.കെ അക്ബര്‍ എം.എല്‍.എ പ്രഖ്യാപനം നടത്തി. അതിദരിദ്രരില്ലാത്ത കേരളം എന്ന സംസ്ഥാന സര്‍ക്കാരിൻ്റെ പദ്ധതിയുടെ ഭാഗമായി നഗരസഭാതലത്തില്‍ സര്‍വ്വേ നടത്തി 188 പേരെ കണ്ടെത്തുകയും സ്വയം തൊഴിലിനായി പിന്തുണ ആവശ്യമുളളവര്‍ക്ക് നല്‍കുകയും ഭവനരഹിതര്‍ക്ക് താമസസൗകര്യം, റേഷന്‍കാര്‍ഡ്, ആവശ്യമായ തിരിച്ചറിയല്‍ കാര്‍ഡുകള്‍, ഭക്ഷണം, മരുന്ന്, ഭക്ഷ്യക്കിറ്റ് ലഭ്യമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
ചടങ്ങില്‍ നഗരസഭ ചെയര്മാന് എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ എ.എം. ഷെഫീര്‍, ഷൈലജ സുധന്, ബിന്ദു അജിത്കുമാര്‍, നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ് കുമാര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.ടി. ശിവദാസ്, അതിദാരിദ്ര നിര്‍മാര്‍ജ്ജന പ്രോജക്ട് നോഡല്‍ ഓഫീസറും എല്‍.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടറുമായി ടി.ജി. അഭിജിത്, നഗരസഭ പ്രോജക്ട് ഓഫീസര്‍ ജിഫി ജോയ്, നോഡല്‍ ഓഫീസര്‍ ഐ. അനീസ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



