ഭവന പുനരുദ്ധാരണ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു
കടങ്ങോട് ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2025-26 ഭവന പുനരുദ്ധാരണ ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മീന സാജൻ ഉദ്ഘാടനം ചെയ്തു.
54 ലക്ഷം രൂപയാണ് പദ്ധതിക്കായ് ഗ്രാമപഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. ജനറൽ വിഭാഗത്തിൽ 80 പേർക്കായി 24 ലക്ഷവും എസ്.സി വിഭാഗത്തിൽ 40 പേർക്കായി 30 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എസ് പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എ.പി മുഹമ്മദ് ഫർഹാൻ പദ്ധതി വിശദീകരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മൈമുന ഷെബീർ, ജോളി തോമസ്, സൈബുന്നീസ ഷറഫു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രമ്യ ഷാജി, എം.കെ ശശിധരൻ തുടങ്ങിവർ പങ്കെടുത്തു.



