വള്ളത്തോൾ നഗർ പൊതുശ്മശാനം നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
വള്ളത്തോൾ നഗർ ഗ്രാമ പഞ്ചായത്തിൻ്റെ കീഴിലുള്ള പുണ്യതീരം പൊതു ശ്മശാനത്തിൽ 3.5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ആധുനിക ഗ്യാസ് ക്രിമിറ്റോറിയത്തിൻ്റെയും ശ്മശാനം സൗന്ദര്യവത്കരണത്തിൻ്റെയും നിർമ്മാണോദ്ഘാടനം കെ രാധാകൃഷ്ണൻ എം പി നിർവഹിച്ചു. ശ്മശാനത്തിലെ മാലിന്യങ്ങൾ ഒഴിവാക്കുന്നതിനും കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിനും നവീകരണത്തിലൂടെ കഴിയും. കിഫ്ബി പ്രോജക്ട് ഡയറക്ടർ റോയ് കുര്യൻ റിപ്പോർട്ട് അവതരണം നടത്തി.
യു ആർ പ്രദീപ് എം എൽ എ അധ്യക്ഷനായ ചടങ്ങിൽ വള്ളത്തോൾ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷെയ്ഖ് അബ്ദുൾ ഖാദർ, വൈസ് പ്രസിഡണ്ട്പി നിർമ്മലാ ദേവി, ജില്ലാ പഞ്ചായത്ത് അംഗം പി സാബിറ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം എം വി സുചിത്ര, ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം നൗഫൽ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഗിരീഷ് കുമാർ, പി എ യൂസഫ്, എം ബിന്ദു, പഞ്ചായത്ത് അംഗം രാജീവ് സോന, താജുന്നീസ, പഞ്ചായത്ത് സെക്രട്ടറി എം എസ് രോഹിണി എന്നിവർ പങ്കെടുത്തു.



