THRISSUR

ഇഞ്ചിക്കുന്ന് അംബേദ്കർ ഗ്രാമം നിർമ്മാണോദ്ഘാടനം നിർവഹിച്ചു

ഇഞ്ചിക്കുന്ന്: സിവിൽ സർവീസ് പരീക്ഷ മുതൽ എം.ബി.ബി.എസ്, നഴ്സിങ് പോലുള്ള ഉന്നത പഠന മേഖലകളിൽ വരെ പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ സഹായം സർക്കാർ നൽകിവരുന്നുണ്ടെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. വിദ്യാഭ്യാസം മുഖേന സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ഇത്തരം പദ്ധതികൾ ലക്ഷ്യമിടുന്നത്. ഇഞ്ചിക്കുന്ന് അംബേദ്കർ ഗ്രാമം നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പ് അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇഞ്ചിക്കുന്ന് അംബേദ്കർ ഗ്രാമത്തിൽ നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നത്. 18 വീടുകളുടെ പുനരുദ്ധാരണം, സൈഡ് പ്രൊട്ടക്ഷൻ, വാട്ടർടാങ്ക് നിർമാണം, രണ്ട് പൊതുകിണർ മെയിന്റനൻസ്, നടപ്പാത കോൺക്രീറ്റിംഗ്, ഇലക്ട്രിഫിക്കേഷൻ, ഇലക്ട്രിസിറ്റി പോസ്റ്റ് മാറ്റിവെക്കൽ, ലംപ്സം പ്രൊവിഷൻ ഫോർ പാർട്ട് തുടങ്ങി പ്രവൃത്തികളാണ് ഇവിടെ നടപ്പിലാക്കുക.

എ.സി മൊയ്തീൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എസ്.സി, എസ്.ടി കമ്മീഷൻ അംഗം ടി.കെ വാസു, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസി വില്യംസ് എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ. രാമകൃഷ്ണൻ, വൈസ് പ്രസിഡൻ്റ് ജിഷ ശശി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.സി. കുഞ്ഞൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ അഖില മുകേഷ്, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധു ബാലൻ, മെമ്പർമാരായ രജനി പ്രേമൻ, വിജിത പ്രജി, കെ.എ. ജ്യോതിഷ്, രേഖ ജയരാമൻ, നിമിഷ വിഗീഷ്, ബിജു കോലാടി, സുധന്യ സുനിൽകുമാർ, കെ.സി. നിഖിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.എം. നാരായണൻ, വി.വി. ബാലചന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസർ ടി.ആർ. ഷാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. ലിൻസ് ഡേവിഡ് തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിൽ വായനശാല നിർമിക്കുന്നതിന് മൂന്ന് സെന്റ് സ്ഥലം വിട്ട് നൽകിയ പ്രദീപ് തിരുമേനിയെ ചടങ്ങിൽ അനുമോദിച്ചു. നിർമ്മാണോദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.