THRISSUR

റേഷൻ കട ലൈസൻസി നിയമനം: ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

ചാലക്കുടി: ചാലക്കുടി താലൂക്കിൽ ആളൂർ ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ (ആളൂർ വില്ലേജ്, കാരൂർ അഞ്ചലങ്ങാടി പ്രദേശം) പ്രവർത്തിക്കുന്ന ന്യായവിലക്കട (നമ്പർ: 1875112) ലൈസൻസിയെ നിയമിക്കുന്നതിനായി ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ജില്ലാ സപ്ലൈ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളിലും സിവിൽ സപ്ലൈസ് വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ ഒന്നിന് രാവിലെ 11നകം ജില്ലാ സപ്ലൈ ഓഫീസിൽ നേരിട്ടും സമർപ്പിക്കാം. വെബ്സൈറ്റ് – www.civilsupplieskerala.gov.in . ഫോൺ- 04802704300, 04872360046.