THRISSUR

ചികിത്സയിലിരിക്കെ മരണപ്പെട്ട സ്ത്രീയുടെ വിവരങ്ങൾ തേടുന്നു

തൃശ്ശൂർ : തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട സ്ത്രീയുടെ വിവരങ്ങൾ തേടുന്നു. ജനുവരി ഒമ്പതിന് രാവിലെ ഒമ്പത് മണിക്ക് സ്ത്രീ ജോലി ചെയ്തു വന്നിരുന്ന അയ്യന്തോളിലുള്ള വുമൺ ഹോസ്റ്റലിൽ വച്ച് സുഖമില്ലാതെ വന്നതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജനുവരി പത്താം തീയതി രാത്രി 8.30ന് മരണപ്പെടുകയായിരുന്നു. 155 സെ.മീ ഉയരം, ഇരുനിറം തടിച്ച ശരീരം കറുത്ത മുടി, വലതു കൈക്കുഴക്ക് താഴെയും ഇടതു കൈമുട്ടിനു മുകളിലായും കാക്കപ്പുള്ളി കാണുന്നു.

തൃശ്ശൂർ ടൗൺ വെസ്റ്റ് പോലീസ് സ്റ്റേഷൻ ക്രൈം. 39/2026 U/s 194 BNSS പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നു. ആളെക്കുറിച്ചോ അവരുടെ ബന്ധുക്കളെ കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക. തൃശൂർ ടൗൺ വെസ്റ്റ് പോലീസ് സ്റ്റേഷൻ: 0487 2363608, ഇൻസ്പെക്ടർ എസ്എച്ച്ഒ: 9497987131, സബ് ഇൻസ്പെക്ടർ: 6282224891.