മൂന്നാമത് ഓൾ കേരള മണപ്പുറം സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു
വലപ്പാട്: മൂന്നാമത് ഓൾ കേരള മണപ്പുറം സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ് ജനുവരി 10 ശനിയാഴ്ച മണപ്പുറം സ്വിമ്മിംഗ് അക്കാദമിയിൽ വെച്ച് നടന്നു. മണപ്പുറം സി.ഇ.ഒ. ജോർജ് ദേ ദാസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി. പി. നന്ദകുമാർ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ മുഖ്യാതിഥികളായി എടതിരുത്തി പഞ്ചായത്ത് പ്രസിഡൻ്റ് ബൈന പ്രദീപ്, വലപ്പാട് പഞ്ചായത്ത് പ്രസിഡൻ്റ് മോഹനൻ മാസ്റ്റർ, നാട്ടിക പഞ്ചായത്ത് പ്രസിഡൻ്റ് വിനു പി, എടതിരുത്തി പഞ്ചായത്ത് വാർഡ് മെമ്പർ ഷിനിത, അക്വാട്ടിക് അസോസിയേഷൻ സെക്രട്ടറി രാജീവ് വി. എസ്. എന്നിവർ പങ്കെടുത്തു.

വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച സെൻ്റ് തോമസ് കോളേജ്, പാലാക്കാട് ഓവർഓൾ ചാമ്പ്യന്മാരായി. ഇവർക്ക് ട്രോഫിയും 10,000 രൂപ ക്യാഷ് പ്രൈസും ലഭിച്ചു. ഫസ്റ്റ് റണ്ണർ അപ്പ് ചാമ്പ്യന്മാരായ മണപ്പുറം സ്വിമ്മിംഗ് അക്കാദമിക്ക് ട്രോഫിയും 6,000 രൂപ ക്യാഷ് പ്രൈസും ലഭിച്ചു. സെക്കൻഡ് റണ്ണർ അപ്പ് ചാമ്പ്യന്മാരായ എം. ജി. എം മോഡൽ സ്കൂൾ, തിരുവനന്തപുരം ട്രോഫിയും 4,000 രൂപ ക്യാഷ് പ്രൈസും സ്വന്തമാക്കി.

മണപ്പുറം ഫിറ്റ്‌നസ് ബിസിനസ് ഹെഡ് പ്രദീപ് കുമാർ ഡി. വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ അനുപ സി സ്വാഗതവും ശാന്തിമോൾ കെ. എസ്. നന്ദിയും പറഞ്ഞു.



