ഇന്റേണ്‍ഷിപ്പിന് അവസരം
പട്ടികജാതി വികസന വകുപ്പില്‍ നടപ്പിലാക്കി വരുന്ന ട്രേസ് (ട്രെയിനിംഗ് ഫോര്‍ കരിയര്‍ എക്‌സലെന്‍സ്) പദ്ധതിയുടെ ഭാഗമായി എം.ബി.എ ബിരുദധാരികളായ പട്ടികജാതി വിഭാഗം യുവതീ യുവാക്കള്‍ക്ക് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ (മുഖ്യ കാര്യാലയത്തിലും 14 ജില്ലാ ഓഫീസുകളിലും), കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ (വിവിധ ജില്ലകളിലെ ഓഫീസുകള്‍) എന്നിവിടങ്ങളിലായി മാനേജ്മെന്റ് ട്രെയിനിയായി ഇന്റേണ്‍ഷിപ്പിന് അവസരം നല്‍കുന്നു. അപേക്ഷകര്‍ പട്ടികജാതി വിഭാഗത്തിലുള്ളവരായിരിക്കണം. പി.എസ്.സി അംഗീകൃത എം.ബി.എ ബിരുദമാണ് യോഗ്യത. യോഗ്യതാ കോഴ്‌സ് വിജയകരമായി പൂര്‍ത്തിക്കാക്കിയവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. നിലവില്‍ കോഴ്‌സ് പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. പ്രായ പരിധി 21-40 വയസ്. പ്രതിമാസം 20,000 രൂപ ഓണറേറിയം ലഭിക്കും. നിയമന കാലാവധി ഒരു വര്‍ഷവും പ്രവര്‍ത്തനം തൃപ്തികരമാണെങ്കില്‍ മികവിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് കൂടി കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കും. ജില്ലാ/ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലും പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ് വെബ്സൈറ്റിലും അപേക്ഷാ ഫോമുകള്‍ ലഭ്യമാണ്. അപേക്ഷിക്കേണ്ട വിലാസം: പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, നന്ദാവനം, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം-695 033. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 21. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2723155.



