THRISSUR

മതസൗഹാർദത്തിന് മാതൃകയായി കഴിമ്പ്രം കാഞ്ഞിരപ്പള്ളിയും കരയാമുട്ടം ജുമാ മസ്ജിദും

കഴിമ്പ്രം : കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രം മഹോത്സവത്തിൻ്റെ ഭാഗമായി വർഷംതോറും നടത്താറുള്ള ദേവിയുടെ ഗ്രാമപ്രദക്ഷിണം നടന്നു. 25 ഓളം ക്ഷേത്രങ്ങളുടെയും കഴിമ്പ്രം കാഞ്ഞിരപ്പള്ളിയുടെയും കരയാമുട്ടം ജുമാമസ്ജിദിൻ്റെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് വൈകീട്ട് ആറുമണിക്ക് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നു . ഗജവീരൻ ചിറക്കൽ പരമേശ്വരനാണ് ദേവിയുടെ തിടമ്പീരുന്നത്.

നിരവധി ഭക്തജനങ്ങൾ റോഡിൻ്റെ ഇരുവശങ്ങളിലും വഴിപാട് സമർപ്പിച്ചുകൊണ്ടും ദേവിയെ വരവേറ്റു. കാഞ്ഞിരപ്പള്ളിയിൽ നൽകിയ സ്വീകരണത്തിന് മഹൽ കമ്മിറ്റി സെക്രട്ടറിയായ അബ്ദുള്ളക്കുട്ടി വൈസ് പ്രസിഡൻ്റ് ജമാലുദ്ദീൻ കമ്മിറ്റി മെമ്പർമാരായ കരിം പോക്കാകിലത്ത് ഇസ്മായിൽ മുനാക്ക പറമ്പിൽ സേതു മുഹമ്മദ് എന്നിവർ സ്വീകരണം ചടങ്ങുകൾക്ക് നേതൃത്വം നൽകി വൈകീട്ട് ദീപാരാധന തുടർന്ന് കൊടിയേറ്റം കലാപരിപാടികൾ എൻറോൾമെൻ്റ് വിതരണം പ്രസാദഊട്ടി രാത്രി 12 മണിക്ക് നടന്നു . ജനുവരി ശനിയാഴ്ചയാണ് ക്ഷേത്ര മഹോത്സവം.