KHRA തൃപ്രയാർ യൂണിറ്റ് വാർഷിക യോഗം നടന്നു
തൃപ്രയാർ: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ (KHRA) തൃപ്രയാർ യൂണിറ്റിൻ്റെ വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. യൂണിറ്റ് പ്രസിഡൻ്റ് ആർ. എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അമ്പാടി ഉണ്ണികൃഷ്ണൻ യോഗം ഉദ്ഘാടനം നിർവഹിച്ചു. KHRA സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.തൃപ്രയാർ യൂണിറ്റ് കമ്മിറ്റിയുടെ കീഴിലുള്ള 14 പഞ്ചായത്തുകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ഒ.കെ.ആർ. മണികണ്ഠൻ, മോഡേൺ ബഷീർ, അക്ഷയ് എസ്. കൃഷ്ണ, റഹ്മത്ത് ബാബു, അശോക് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളും വിവിധ യൂണിറ്റുകളിലെ കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. യോഗത്തിനുശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി മുനീം ജാവിദ്, സെക്രട്ടറിയായി അക്ഷയ് എസ്. കൃഷ്ണ, ട്രഷററായി റഹ്മത്ത് ബാബു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.



