പ്രവാസി ഫെഡറേഷൻ കുടുംബ സംഗമവും ആദരവും നടത്തി
തൃശൂർ: പ്രവാസി ഫെഡറേഷൻ ജില്ലാ കുടുംബ സംഗമവും കലാസാംസ്കാരിക-വിദ്യാഭ്യാസ രംഗത്തെ പ്രവാസികളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി E T ടൈസൺ മാഷ് എംഎൽഎ എമിഗ്രേഷൻ ഫണ്ട് പ്രവാസി ക്ഷേമത്തിന് വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. കിഷോർ വാഴപ്പുള്ളി ചടങ്ങ് അധ്യക്ഷനായി, പ്രകാശൻ കരാട്ടുപറമ്പിൽ സ്വാഗതം പറഞ്ഞു. വിവിധ നേതാക്കളും വിവിധ മേഖലകളിലെ പ്രവാസികളും പരിപാടിയിൽ പങ്കെടുത്തു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ പി സന്ദീപ്, സിപിഐ നാട്ടിക മണ്ഡലം സെക്രട്ടറി കെ എം കിഷോർ കുമാർ, ജില്ലാപ്രവാസി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് വി കെ സുലൈമാൻ, ജില്ലാ സെക്രട്ടറി A സജീവ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഭിലാഷ് ചന്ദ്രൻ, നാട്ടിക മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം വി സുരേഷ്, പ്രവാസി സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൾ സമദ് എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ലാൽ കച്ചിലം, പി എൻ സുചിന്ദ്, വിജയരാഘവൻ, ENR കൃഷ്ണൻ, സാജൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ കലാസാംസ്കാരിക വിദ്യാഭ്യാസ പ്രവാസി രംഗത്തുള്ളവരെ ആദരിച്ചു. ആദരിക്കപ്പെട്ടവരിൽ മണലൂർ ഗോപിനാഥ് ഓട്ടൻതുള്ളൽ ആചാര്യൻ, തീർത്ത വിവേക് ബാല കവിയത്രി, അഫ്രിൻ ഫാത്തിമ (ഭിന്നശേഷി സൗന്ദര്യമത്സരത്തിൽ സ്റ്റേറ്റ് വിന്നർ), സലിം ചാമക്കാല (പ്രമുഖ എഴുത്തുകാരൻ), കിഷോർ കാർത്തികേയൻ, ദിലീപ് പത്മനാഭൻ, പി എസ് സുഗതൻ (പ്രമുഖ പ്രവാസി വ്യവസായികൾ), കൃഷ്ണശ്രീ മധുലാൽ (പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ്) എന്നിവരും ഉണ്ടായിരുന്നു. തുടർന്ന് ഇസൈ മലർ ബാൻഡിൻ്റെ ഗാനമേളയും ഉണ്ടായിരുന്നു.



