കുടുംബശ്രീ ബഡ്സ് ഒളിമ്പിയ 2.0: ജില്ലാ തല കായികമേള ഡിസംബർ 6 ന്
കുന്നംകുളം: കുടുംബശ്രീയുടെ മേൽനോട്ടത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ കായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ബഡ്സ് ഒളിമ്പിയ 2.0 എന്ന പേരിൽ സംഘടിപ്പിക്കുന്ന ജില്ലാ തല കായികമേള നാളെ നടക്കും. കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ സീനിയർ ഗ്രൗണ്ടിൽ നടക്കുന്ന കായികമേള ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യും.
വിദ്യാർത്ഥികളെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരിക, കായികാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുക, അവരുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്കും ഉല്ലാസത്തിനുമുള്ള വേദി സൃഷ്ടിക്കുക എന്നിവയാണ് കായികമേളയുടെ ലക്ഷ്യം.
തൃശൂർ ജില്ലയിലെ 18 ബഡ്സ്/ബി.ആർ.സി. സ്ഥാപനങ്ങളിലെയും സ്ഥാപനതല മത്സര വിജയികളായ 167 വിദ്യാർത്ഥികളാണ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ ലോവർ, സീനിയർ ഹയർ എബിലിറ്റി എന്നീ വിഭാഗങ്ങളിലായി 35 മത്സര ഇനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.




Looking for the VIP treatment? slvipdownload is the place to get the official app. Easy download and you’re in! Get access to exclusive perks! slvipdownload