പാസിംഗ് ഔട്ട് പരേഡ് നടത്തി
വിയ്യൂര്‍: ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസസ് അക്കാദമിയില്‍ പരിശീലനം പൂർത്തിയാക്കിയ 97 പേർ കൂടി അഗ്നിരക്ഷാ സേനയുടെ ഭാഗമായി. ഇന്ന് നടന്ന പാസിങ് ഔട്ട് പരേഡിൽ ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ നിതിന്‍ അഗ്രവാള്‍ സല്യൂട്ട് സ്വീകരിച്ചു.
പത്തനംതിട്ട കോന്നിയിൽ പാറമടയിലെ രക്ഷാപ്രവർത്തനത്തിലും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഉണ്ടായ തീപ്പിടിത്തത്തിലും ഇടുക്കി ആനച്ചാലിൽ സ്കൈ ഡൈനിംഗിന് ഇടയിൽ ഉയരത്തിൽ കുടുങ്ങിയ ഒരു കുടുംബത്തെ രക്ഷിക്കുന്നതിലും മറ്റും അഗ്നിരക്ഷാസേനാംഗങ്ങൾ പ്രകടിപ്പിച്ച മികവ് കേരളത്തിലെ ജനങ്ങൾക്ക് അഗ്നിരക്ഷാസേനയുടെ പ്രവർത്തനങ്ങളിൽ വളരെയധികം മതിപ്പ് ഉളവാക്കിയിട്ടുണ്ടെന്ന് ഡയറക്ടർ ജനറൽ പറഞ്ഞു. പുതിയ സേനാംഗങ്ങളെല്ലാം ഇത്തരം രക്ഷാപ്രവർത്തനങ്ങളിൽ തങ്ങളുടെ കഴിവും ആത്മാർത്ഥതയും പ്രകടിപ്പിച്ച് കേരള അഗ്നിരക്ഷാസേനയ്ക്ക് അഭിമാനമാകണമെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടര്‍ (ടെക്നിക്കല്‍) എം നൗഷാദ്, ഡയറക്ടര്‍ (അഡ്മിനിസ്ട്രേഷന് അരുണ്‍ അല്‍ഫോണ്‍സ്, ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസസ് അക്കാദമി ഡയറക്ടര്‍ എം ജി രാജേഷ്, അസിസ്റ്റൻ്റ് ഡയറക്ടര്‍മാരായ റെനി ലൂക്കോസ്, എ എസ് ജോഗി എന്നിവര്‍ പങ്കെടുത്തു. അക്കാദമി അസിസ്റ്റൻ്റ് ഡയറക്ടര്‍ എസ് എല്‍ ദിലീപ് പരിശീലനാര്‍ഥികള്‍ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസ് അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ 37 ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസര്‍മാര്‍, 42-ാമത് ബാച്ചിലെ 19 ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസര്‍മാര്‍, 34-ാമത് ബാച്ചിലെ 37 ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസര്‍മാര്‍ (ഡ്രൈവര്‍), നാഷണല്‍ ഫയര്‍ സര്‍വീസ് കോളേജില്‍ നിന്ന് അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ 98-ാമത് സബ് ഓഫീസേഴ്സ് കോഴ്സിലെ നാലുപേര്‍ എന്നിവരാണ് പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തത്. പരിശീലനാര്‍ഥികളില്‍ അഞ്ച് ബിരുദാനന്തര ബിരുദധാരികളും 10 ബിടെക് ബിരുദധാരികളും 48 ബിരുദധാരികളും 11 ഡിപ്ലോമക്കാരും ഐടിഐ യോഗ്യതയുള്ള ആറുപേരും പ്ലസ്ടു യോഗ്യതയുള്ള 17 പേരും ഉള്‍പ്പെടുന്നു




777puborg? Hmm… This sounds like another online gambling place. I tried it once, and seemed alright, but nothing particularly wow’ed me either. Worth a try if you’re looking for a new place to spin. Find it at 777puborg!